കൊഞ്ചിക്കുണുങ്ങിക്കൊണ്ടോടല്ലേ
കൊഞ്ചിക്കുണുങ്ങിക്കൊണ്ടോടല്ലേ - നിന്റെ
പുഞ്ചിരിപ്പൂക്കളെനിക്കു വേണം
മാനസ മഞ്ചലില്‍ മാലയും ചൂടിച്ച്
മാലാഖയെപ്പോലെ കൊണ്ടുപോണം (2)
കൊഞ്ചിക്കുണുങ്ങിക്കൊണ്ടോടല്ലേ - നിന്റെ
പുഞ്ചിരിപ്പൂക്കളെനിക്കു വേണം
കാലത്ത് പള്ളിയില്‍ കണ്ടപ്പോളിന്നൊരു
കാരിയം ചോദിച്ചതെന്തിനാണ് (2)
കള്ളികള്‍ കൂട്ടുകാര്‍ കേട്ടാലോ - പിന്നെ
പള്ളിക്കകം മുഴുവന്‍ പാട്ടാണ് (2)
കൊഞ്ചിക്കുണുങ്ങിക്കൊണ്ടോടല്ലേ - നിന്റെ
പുഞ്ചിരിപ്പൂക്കളെനിക്കു വേണം
നാവൊന്നനങ്ങിയാല്‍ മുത്തു കിലുങ്ങുന്ന
നാണത്തിന്‍ തങ്കക്കുടുക്കയല്ലേ (2)
കള്ളികള്‍ കാണട്ടേ കേള്‍ക്കട്ടേ - നിന്റെ
കല്യാണമാലയെനിക്കു വേണം (2)
ഓരോന്നു ചോദിച്ച് പിന്നെയും പിന്നെയും
കോരിത്തരിപ്പിച്ചതെന്തിനാണ് (2)
എല്ലാരും കാണട്ടെ കേള്‍ക്കട്ടെ - നിന്നെ
പള്ളിക്കകത്തു വെച്ചു മിന്നു കെട്ടും (2)
കൊഞ്ചിക്കുണുങ്ങിക്കൊണ്ടോടല്ലേ - നിന്റെ
പുഞ്ചിരിപ്പൂക്കളെനിക്കു വേണം
മാനസ മഞ്ചലില്‍ മാലയും ചൂടിച്ച്
മാലാഖയെപ്പോലെ കൊണ്ടുപോണം
കൊഞ്ചിക്കുണുങ്ങിക്കൊണ്ടോടല്ലേ - നിന്റെ
പുഞ്ചിരിപ്പൂക്കളെനിക്കു വേണം