മയിലാടും കുന്നിന്മേൽ
മയിലാടും കുന്നിന്മേല്‍
അണിയമ്പൂ മണിയമ്പൂ
പൂത്തെടി പെണ്ണേ
പൂവാലിപ്പെണ്ണേ - പെണ്ണേ
പൂവാലിപ്പെണ്ണേ
പൂവാങ്കുരുന്നിലക്കാട്ടില്‍ പോണം
പൂവേലൊന്നു പറിക്കേണം
പൂവേലൊന്നു പറിച്ചാലോ
പൂക്കളം മുറ്റത്തു തീര്‍ക്കാലോ
ഓണപ്പൂ ചൂടേണം
ഊഞ്ഞാലടേണം
ഒന്നാം കുന്നിലെ പൊന്നൂഞ്ഞാലിനു
പൊന്നിഴ കോര്‍ക്കെടി പെണ്ണേ - പെണ്ണെ
വര്‍ണത്തക്കിളി നൂല്‍ക്കെടി പെണ്ണേ
വടയാറന്‍ ചകിരിയലിക്കെടി പെണ്ണേ
മയിലാടും കുന്നിന്മേല്‍
അണിയമ്പൂ മണിയമ്പൂ
പൂത്തെടി പെണ്ണേ
പൂവാലിപ്പെണ്ണേ - പെണ്ണേ
പൂവാലിപ്പെണ്ണേ
ചായം മുക്കിയ ചകിരിയും കൊണ്ടേ
മൂവന്തിപ്പെണ്ണ് പടിഞ്ഞാട്ട്
തെങ്ങിളനീര്‍ക്കുടം തോളിലെടുത്തേ
ചിങ്ങനിലാവ് പെരയ്ക്കകത്ത്
തമ്പുരാട്ടിയ്ക്കൊരു താലിയും കൊണ്ടേ
താരകപ്പെൺകൊടി മുറ്റത്ത്
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Mayilaadum kunninmel
Additional Info
ഗാനശാഖ: