കാൽവരിമലയ്ക്കു പോകും
കാല്‍വരിമലയ്ക്കു പോകും
കന്നിമേഘമേ
കണ്ട് വരൂ കണ്ട് വരൂ
കാരുണ്യരൂപനേ
(കാല്‍വരി... )
കയ്യില്‍ ജപമാലയില്ലേ
കാശുരൂപം മാറിലില്ലേ
പൊന്മെഴുകുതിരികളുമായ്
പോയ് വരൂ പോയ് വരൂ
(കാല്‍വരി.. )
മുള്‍ക്കുരിശുമായി നില്‍കും
ദുഖിതയാം കന്യക ഞാന്‍
കാഴ്ചവയ്ക്കാന്‍ കൈകളിലീ-
കണ്ണുനീര്‍മുത്തുകള്‍ മാത്രം
(കാല്‍വരി.. )
ദൈവപുത്രന്‍ തന്നയയ്ക്കും
സ്നേഹജലം നീ തരില്ലേ
വിണ്ണില്‍ നിന്നു താഴെ വന്നെന്‍
കണ്ണുനീര്‍ തുടയ്ക്കുകില്ലേ
കാല്‍വരിമലയ്ക്കു പോകും
കന്നിമേഘമേ
കണ്ട് വരൂ കണ്ട് വരൂ
കാരുണ്യരൂപനേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kaalvari malaikku pokum
Additional Info
ഗാനശാഖ: