ഇന്നലെയും ഞാനൊരാളെ
ഇന്നലെയും...
ഇന്നലെയും ഞാനൊരാളെ
സ്വപ്നം കണ്ടൂ - ഞാന്‍
സ്വപ്നം കണ്ടൂ
(ഇന്നലെയും... )
ഒന്നടുക്കല് വന്നൂ
ഒരു കൂട്ടം തന്നൂ
ഒന്നിച്ചിരുന്നു - ഞങ്ങള്‍
കഥ പറഞ്ഞു - പ്രേമ
കഥ പറഞ്ഞു
(ഇന്നലെയും... )
കാലത്തേയുണര്ന്നപ്പോള്
കണ്ണടച്ചു തുറന്നപ്പോള്‍
ഓമനക്കട്ടിലില് നിന്നവ-
നൊന്നും മിണ്ടാതെവിടെപ്പോയ്
(ഇന്നലെയും... )
പാലപ്പൂ വിരിഞ്ഞപ്പോള്‍
പട്ടുമെത്ത വിരിച്ചു ഞാന്‍
കൈകളില്‍ കുളിരുംകൊണ്ടവ-
നിന്നുമുറങ്ങാന് വരുകില്ലേ
ഇന്നലെയും ഞാനൊരാളെ
സ്വപ്നം കണ്ടൂ - ഞാന്‍
സ്വപ്നം കണ്ടൂ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Innaleyum njan oraale
Additional Info
ഗാനശാഖ: