പത്തുപൈസായ്ക്കൊരു പാട്ടുപെട്ടി
പത്തുപൈസായ്ക്കൊരു പാട്ടുപെട്ടി - ഒന്നു
തൊട്ടാൽ തുളുമ്പുന്ന വീണക്കുട്ടി
മനസ്സു കനിഞ്ഞൊന്നു വാങ്ങിക്കണേ - ഇത്
വയറിലെ വീണ തൻ വിളിയാണേ (2)
(പത്തുപൈസ...)
ഏഴുസ്വരങ്ങളുമൊരു തന്ത്രിയിൽ
എല്ലാ സ്വപ്നവും ഒരു രാഗത്തിൽ
ചിലമ്പില്ലാതാടുന്ന മോഹമാണേ - ഇത്
ചിരിക്കാൻ കൊതിക്കുന്ന കരച്ചിലാണേ (ചിലമ്പില്ലാ..)
കളി വീണ എന്റെ കളിവീണ (2)
(പത്തുപൈസ...)
ഏതു വികാരവുമൊരു ശ്രുതിയിൽ
എല്ലാ ചിന്തയുമൊരു താളത്തിൽ
കളിപ്പാട്ടം മാത്രമായ് കരുതരുതേ ഇതു
തളി൪ക്കാൻ കൊതിക്കുന്ന ഹൃദയമാണേ
കളി വീണ എന്റെ കളിവീണ (2)
(പത്തുപൈസ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
pathu paisaikkoru
Additional Info
Year:
1976
ഗാനശാഖ: