ചന്ദ്രനും താരകളും
ചന്ദ്രനും താരകളും കിളിത്തട്ടു കളിക്കും
സുന്ദര നീലാംബരം
കരയിലും കടലിലും
കാമുകമനസ്സിലും
കളിവിളക്കെത്തിക്കും പൊന്നമ്പലം (ചന്ദ്രനും...)
ഈ മീനപഞ്ചമി വിളക്കിന്റെ മുന്നിലെൻ
ഈണങ്ങളെ ഞാനുറക്കാനോ
പുളകങ്ങളായ് രക്തം കുളിരുന്ന കരളിലെ
പൂമൊട്ടുകൾ നുള്ളിയെറിയാനോ (ചന്ദ്രനും...)
ഈ രാഗമഞ്ജുഷ നിറയ്ക്കുന്ന പൂവുകൾ
മാല്യങ്ങളായ് നാം കൊരുത്തെങ്കിൽ
ജന്മങ്ങളായൊന്നു കലരുവാൻ കൊതിക്കുമീ
പൊൻ വള്ളികൾ തമ്മിൽ പുണർന്നെങ്കിൽ (ചന്ദ്രനും...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Chandranum Tharakalum
Additional Info
Year:
1976
ഗാനശാഖ: