മഴമുകിലാൽ നിറയും മനസ്സിൽ
Music:
Lyricist:
Singer:
Film/album:
മഴമുകിലാൽ നിറയും മനസ്സിൻ
മിഴി നിറയും ഒരു നീർക്കിളിയായ്
മൊഴിയിടറുന്നോ ഓർമ്മകളാൽ
അലിയുന്നുവോ ഒരു മൗനമായ്...
പ്രാണനിലേതോ വേദനയോടെ
ഉരുകുന്നുവോ മൂകതീരം
രാവുകളീറൻ ലഹരിയിലാടും
ചിറകണിയും ശലഭങ്ങൾ
ഇനി വരുമോ ഒരു സ്വപ്നമായെൻ
ജീവനിൽ പൂവിടും മധു നന്ദനം.
(മഴമുകി ലാൽ നിറയും..)
താരകളോരോ ജപമണിമാല്യം
കോർത്തിരിക്കും രാവിനോരം
പാഴ് ശ്രുതിയാലെൻ ജീവിതമാകെ
തേങ്ങലുമായ് അലയുമ്പോൾ
ഒരു മഴയായ് പൊഴിഞ്ഞീടുമോയെൻ
നോവിതിൽ സാന്ത്വന തൂമരന്ദം
(മഴമുകിലാൽ നിറയും..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Mazhamukilaay nirayum manassil
Additional Info
Year:
2020
ഗാനശാഖ: