സുഖം സുഖം സുഖരാഗം
സുഖം സുഖം സുഖരാഗം
സ്വരം സ്വരം സ്വരമേളം
ഉണരുകയായ് ഉയരുകയായ്
മധുരമൊരുത്സവ താളം (സുഖം...)
ഒരു പുതിയ പ്രഭാതമായ്
ഉദയ വെയിൽ പൊന്നാട്ടമായ്
നിനവുകളും സ്വർണ്ണമായ്
സങ്കല്പോജ്ജ്വല ഹൃദയം
സൗഗന്ധിക സുമസരസ്സായി
കാത്ത വസന്തം വന്നു ചേർന്നു (സുഖം...)
അരികിലൊരു നിരാമയി
പ്രതിഭയെഴും പ്രഭാമയി
പകൽക്കനവിൻ റാണിയായി
മുൻപിലടഞ്ഞ കവാടം
പൊൻ കരം കൊണ്ടു തുറന്നു
സ്വാഗതമരുളുക ശാരികേ നീ (സുഖം..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
sukham sukham sukharaagam
Additional Info
ഗാനശാഖ: