നമ്മുടെ നാടിനു മോചനം

നമ്മുടെ നാടിനു മോചനം
ബിസ്മില്ലാഹിയെ വാഴ്ത്തുക നാം
കാരുണ്യത്തിൻ കാതൽ പോൽ
കനകം വാരിയെറിഞ്ഞീടാൻ
സുൽത്താൻ സുമുഖൻ വന്നല്ലോ

അബുദാബീ നഗരത്തിൽ അവതരിച്ച
ഷേയ്‌ഖ് അബ്ദുൽ വഹീദ് അൽ സഹഫ് (നമ്മുടെ...)

താമരക്കുട ചൂടും
പുതുമാരനാണ്
തരുണികൾ തൻ മനം കവരും
ചോരനാണ്
മൊഞ്ചുള്ള ചുണ്ടത്ത്
പുഞ്ചിരിപ്പൂ ചൂടും വീരനാണു
കോടികൾ കൊണ്ടു വന്ന രാജാവേ
അനന്തപുരം വാസികൾക്ക്
നീയേ നാഥൻ (നമ്മുടെ...)

താനനത്തനത്താളം വച്ചാടിപ്പാട്
അത്തറിൻ മണം വീഴും കാറ്റിൽ കൂട്ടം കൂട്
കാണുന്നോർക്കെല്ലാർക്കും
രോമാഞ്ചമേകുന്ന ചന്ദ്രബിംബം
ചേലൊത്തു വിളങ്ങിടുമാ പൂവദനം
അനന്തപുരം വാസികൾക്ക്
നീയേ നാഥൻ (നമ്മുടെ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nammude Naadinu Mochanam

Additional Info

അനുബന്ധവർത്തമാനം