ശരത്കാല ചന്ദ്രിക

ശരത്കാലചന്ദ്രിക വിടപറഞ്ഞു....ഈ ശരപഞ്ജരത്തിൽ മനം പിടഞ്ഞു (2)
ഇരുൾ പടർന്നീടുമീ കൂടിനെയുറക്കാൻ ഇനിയെന്തു പാടും നീ രാക്കുയിലേ
ഇരുൾ പടർന്നീടുമീ കൂടിനെയുറക്കാൻ ഇനിയെന്തു പാടും നീ രാക്കുയിലേ
ഇനിയെന്തു പാടും നീ രാക്കുയിലേ
ശരത്കാലചന്ദ്രിക വിടപറഞ്ഞു....ഈ ശരപഞ്ജരത്തിൽ മനം പിടഞ്ഞു

പൂർണ്ണിമ തേടിയൊരെന്റെ പ്രതീക്ഷകൾ കൂരിരുൾപ്പാറയിൽ തകർന്നു
പൂർണ്ണിമ തേടിയൊരെന്റെ പ്രതീക്ഷകൾ കൂരിരുൾപ്പാറയിൽ തകർന്നു
പൂത്തിരുവാതിര പുതുമുണ്ടുടുക്കുവാൻ കാത്തൊരെൻ ഭാവന തളർന്നു
ഇനി വരുമോ കുളിർമൊട്ടുകൾ വിതറി ഇതുവഴിയെൻ സ്വപ്നശരപഞ്ചമി
ശരത്കാലചന്ദ്രിക വിടപറഞ്ഞു....ഈ ശരപഞ്ജരത്തിൽ മനം പിടഞ്ഞു

ഇന്നലെ പാടിയ സിന്ധുഭൈരവികൾ എൻനെടുവീർപ്പിൽ വീണലിഞ്ഞു
ഇന്നലെ പാടിയ സിന്ധുഭൈരവികൾ എൻനെടുവീർപ്പിൽ വീണലിഞ്ഞു
നിൻ വിരൽകൊണ്ട് ഞാൻ മീട്ടാൻ പഠിച്ചൊരെൻ പൊൻവീണയപശ്രുതി പകർന്നു
ഇനി വരുമോ പ്രേമപല്ലവി പാടി ഇതുവഴിയെൻ രാഗനിറപൌർണ്ണമി
ശരത്കാലചന്ദ്രിക വിടപറഞ്ഞു....ഈ ശരപഞ്ജരത്തിൽ  മനം പിടഞ്ഞു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
sarathkala chandrika

Additional Info

അനുബന്ധവർത്തമാനം