മയിലിനെ കണ്ടൊരിക്കൽ

ഓ..ഹോ..ഓ..ഹോ...
മയിലിനെ കണ്ടൊരിക്കല്‍ മന്ദഹസിച്ചു നീ 
മയില്‍വാഹനമാക്കി.. എന്‍മനം ഞാന്‍ മയില്‍വാഹനമാക്കി
ആ... ആ...(മയിലിനെ.. )
പൊന്നുംകനവുകള്‍തന്‍ പൊന്നമ്പലമതിലകത്തു
എന്നുമെഴുന്നള്ളത്ത്‌.. എന്നുമെഴുന്നള്ളത്ത്‌

മയിലിനെ കണ്ടൊരിക്കല്‍ മന്ദഹസിച്ചു ഞാൻ
മയില്‍വാഹനമാക്കി.. നിന്‍മനം നീ മയില്‍വാഹനമാക്കി..

അരുവിതന്‍ സംഗീതം മധുരമെന്നോതിനീ
ഞാൻ അന്നൊരരുവിയായീ.. ഞാൻ അന്നൊരരുവിയായീ ഓ..(അരുവിതൻ..)
ആ ഹിമവാഹിനിയില്‍ ആറാടി നീന്തിയപ്പോള്‍
ആ ഹിമവാഹിനിയില്‍ ആറാടി നീന്തിയപ്പോള്‍
ഞാനൊരു താളമായീ.. ഞാനൊരു താളമായീ
മയിലിനെ കണ്ടൊരിക്കല്‍ മന്ദഹസിച്ചു ഞാൻ
മയില്‍വാഹനമാക്കി.. എന്‍മനം ഞാന്‍ മയില്‍വാഹനമാക്കി

വസന്തത്തിന്‍ രാത്രികള്‍ മധുരമെന്നോതി നീ
ഞാനൊരു നികുഞ്ജമായീ.. ഞാനൊരു നികുഞ്ജമായീ.. ആ.. 
ആ പുഷ്പവാതില്‍ തുറന്നാഹ്ലാദം നുകര്‍ന്നപ്പോള്‍
ഞാനേ വസന്തമായീ.. ഞാനേ വസന്തമായീ
മയിലിനെ കണ്ടൊരിക്കല്‍ മന്ദഹസിച്ചു നീ 
മയില്‍വാഹനമാക്കി.. നിന്‍മനം നീ മയില്‍വാഹനമാക്കി...

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
9
Average: 9 (1 vote)
mayiline kandorikkal

Additional Info

അനുബന്ധവർത്തമാനം