രംഭയെത്തേടി വന്ന
രംഭയെ തേടി വന്ന രാവണനോ
ആഹാ പാഞ്ചാലിയെ തേടി വന്ന കീചകനോ
ആയിരം മിഴികളുള്ള ദേവേന്ദ്രനോ
അക്കരക്കൂ പോകാൻ വന്ന മാമുനിയോ
ആരു നീ അഭിനവ കാസനോവയോ
ആരു നീ അഭിനവ കാസനോവയോ
രംഭയെ തേടി വന്ന രാവണനോ
ആഹാ പാഞ്ചാലിയെ തേടി വന്ന കീചകനോ
കണ്ടാമൃഗ തൊലിയുള്ള കാമദേവാ
നിന്റെ കഷണ്ടിയിൽ തളം വെക്കാം
തല തണുക്കട്ടെ
രാമേശ്വരം കാണതെ നിൻ മീശ പാതി എടുത്തുതരാം -എടുത്തുതരാം
അർത്ഥനാരീശ്വരനാക്കാം നിന്നെ ഞങ്ങൾ
അർത്ഥനാരീശ്വരനാക്കാം
രംഭയെ തേടി വന്ന രാവണനോ
ആഹാ പാഞ്ചാലിയെ തേടി വന്ന കീചകനോ
നല്ലപിള്ള ചമഞ്ഞു വന്ന നാട്ടുകാരാ
നല്ല നാലു ചവുട്ടു തരാം നടുവൊടിയട്ടെ
വസ്ത്രാക്ഷേപം ചെയ്തു നിന്നെ തോളിലേറ്റി
കൊണ്ടു പോകാം -കൊണ്ടു പോകാം
അർത്ഥനാരീശ്വരനാക്കാം നിന്നെ ഞങ്ങൾ
അർത്ഥനാരീശ്വരനാക്കാം
രംഭയെ തേടി വന്ന രാവണനോ
ആഹാ പാഞ്ചാലിയെ തേടി വന്ന കീചകനോ
ആയിരം മിഴികളുള്ള ദേവേന്ദ്രനോ
അക്കരക്കൂ പോകാൻ വന്ന മാമുനിയോ
ആരു നീ അഭിനവ കാസനോവയോ
ആരു നീ അഭിനവ കാസനോവയോ
രംഭയെ തേടി വന്ന രാവണനോ
ആഹാ പാഞ്ചാലിയെ തേടി വന്ന കീചകനോ