അനുരാഗമെന്നാലൊരു പാരിജാതം

അനുരാഗമെന്നാലൊരു പാരിജാതം
ആയിരം ഇതളുള്ള പാരിജാതം
അടുക്കുമ്പോഴുമേറും അകലുമ്പോഴുമേറും
ആ സുഗന്ധം പൂക്കും ലോകം സ്വർഗ്ഗലോകം
(അനുരാഗ..)

രാഗമോഹ മുരളിയായ് പാടും
ഗാനതീർത്ഥ കാമിനിയായാടും
ആ ഹൃദന്തമേളകളിൽ
നാമലിഞ്ഞു ചേർന്നാൽ
കാളിന്ദി വീണ്ടും ഉണരും
കൃഷ്ണഗാഥ വീണ്ടും ഉയരും
ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണകൃഷ്ണ ഹരേ ഹരേ
ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണകൃഷ്ണ ഹരേ ഹരേ
(അനുരാഗ..)

ഇന്ദ്രജാല ഭംഗികൾ കാട്ടും
ചിന്തകളിൽ നൂപുരങ്ങൾ ചാർത്തും
ആ സുഗന്ധത്തിൻ ഊഞ്ഞാലിൽ
നാമുയർന്നു പോയാൽ
അമ്പാടി വീണ്ടും ഉണരും
രാസലീല വീണ്ടും തുടങ്ങും
ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണകൃഷ്ണ ഹരേ ഹരേ
ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണകൃഷ്ണ ഹരേ ഹരേ
(അനുരാഗ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Anuraagamennaloru paarijaatham

Additional Info

Year: 
1975

അനുബന്ധവർത്തമാനം