പൂമാനം പൂത്തുലഞ്ഞേ
പൂമാനം പൂത്തുലഞ്ഞേ
പൂവള്ളിക്കുടിലിലെന്റെ
കരളുണർന്നോ കിളീ
തെളിഞ്ഞൂ പുഴയും വയലും
പൊന്നോണം കാത്ത നെഞ്ചും
(പൂമാനം..)
ഇനിക്കും നാവിലെൻ പാട്ടുണ്ടല്ലോ
തുടുക്കും കവിളിലെൻ പാടുണ്ടല്ലോ
തുടിക്കും മാറത്തും തുളുമ്പും ചുണ്ടത്തും
തേനുണ്ടല്ലോ
കുടിലുണർന്നോ കണി വിടർന്നോ
കണ്ടു വാ കിളിയേ
തെളിഞ്ഞൂ പുഴയും വയലും
പൊന്നോണം കാത്ത നെഞ്ചും
(പൂമാനം..)
പുണർന്നാൽ പൂക്കുന്ന കടമ്പാണല്ലോ
ഇടവപ്പാതിക്കും വിയർത്തോളല്ലോ
പിടയും തോണിയിൽ പിരിയും നേരത്ത് കരഞ്ഞോളല്ലോ
അവളുണർന്നോ കുളി കഴിഞ്ഞോ
കണ്ടു വാ കിളിയേ
തെളിഞ്ഞൂ പുഴയും വയലും
പൊന്നോണം കാത്ത നെഞ്ചും
(പൂമാനം..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(2 votes)
Poomanam Poothulanje
Additional Info
ഗാനശാഖ: