ഒരു മുഖം മാത്രം കണ്ണിൽ (F)
ഒരു മുഖം മാത്രം കണ്ണിൽ
ഒരു സ്വരം മാത്രം കാതിൽ
ഉറങ്ങുവാൻ കഴിഞ്ഞില്ലല്ലോ..
നിറംചാർത്തുമോർമ്മതൻ താഴ്‌വരയിൽ
എന്റെ മൗനവാത്മീകങ്ങൾ തകർന്നുവീണു
വിരഹത്തിൻ വീണപാടി വിധിയാരറിഞ്ഞു...
മുഖമൂടി അണിഞ്ഞിട്ടും മിഴിച്ചെപ്പിൻ മുത്തുകളെ
മറയ്ക്കുവാൻ കഴിഞ്ഞില്ലല്ലോ
(ഒരു മുഖം മാത്രം കണ്ണിൽ)
തപസ്സിലും മോഹങ്ങൾ തളിർത്തുവല്ലോ
പുനഃർജന്മ സങ്കൽപങ്ങൾ ഉണർന്നുവല്ലോ
കദനത്തിൻ കുയിൽപാടി കഥയാരറിഞ്ഞു
മദംകൊള്ളും തിരകളെ മനസ്സിന്റെ താളങ്ങളെ
മയക്കുവാൻ കഴിഞ്ഞില്ലല്ലോ
(ഒരു മുഖം മാത്രം കണ്ണിൽ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Oru Mukham Mathram Kannil (F)
Additional Info
Year:
1978
ഗാനശാഖ: