അഴകേ അന്നൊരാവണിയില്‍ - M
അഴകേ...അന്നൊരാവണിയില്‍
മുല്ലപോലെ പൂത്തു നിന്ന നിന്റെ മുന്നില്‍
ഞാനൊരു വനശലഭമായ് പറന്നുവന്ന നിമിഷം
പതിയേ നിന്റെ ചുണ്ടുകളില്‍ മൂളിവീണ പാട്ടുകേട്ടു മേല്ലെയെന്റെ
പൂവിതള്‍ മിഴി മധുരമായ് വിരിഞ്ഞിടുന്ന നിമിഷം അഴകേ...
മനസ്സിനുള്ളിലെ മധുര ശാരികയെ
കൊലുസണിഞ്ഞു കൊഞ്ചിച്ചുണര്‍ത്തി
മയക്കമാര്‍ന്ന മണിച്ചിറകില്‍ മെല്ലെയൊരു
കുണുക്കിന്‍ തൂവല്‍ തുന്നിപ്പറത്തി
പീലിച്ചുണ്ടില്‍ തഞ്ചും പാടാപ്പാട്ടില്‍ മയക്കി
നാടന്‍ പെണ്ണായ് ചമഞ്ഞൊരുക്കീ
ഇടനെഞ്ചില്‍ കൂടും കുരുന്നുകൂട്ടില്‍
താരാട്ടായുറക്കീ ..
അഴകേ അന്നൊരാവണിയില്‍
ഇതള്‍ വിരിഞ്ഞുവരും ഒരു കിനാവില്‍
നിന്നെ മതിമറന്നു കണ്ടു മയങ്ങി
കുളിരിടുന്ന മുളം കുഴലില്‍ മെല്ലെയൊരു
മധുര ഗാനസുധയുണര്‍ത്തി
ആരും കാണാതെന്നും മാറില്‍ കൊഞ്ചിച്ചുറക്കി
മായപ്പൊന്മാനെ ഞാന്‍ മെരുക്കീ
ഒരു കുന്നിച്ചെപ്പില്‍ വന്നൊളിച്ചിരിക്കാൻ
തൂമഞ്ഞായ് പൊഴിയാൻ
അഴകേ...