വൈകാശിത്തിങ്കളിറങ്ങും - D
വൈകാശിത്തിങ്കളിറങ്ങും
വൈഡൂര്യക്കടവിൽ
കുളിച്ചെത്തിയില്ലേ ഇനി
ഈറൻ മാറിക്കൂടെ പോരൂ
മുഴുക്കാപ്പു ചാർത്തി നിന്നെ
ദേവീശില്പമായൊരുക്കാം ഞാൻ
(വൈകാശി...)
മണ്ണുംവിണ്ണും മാറിൽ തിങ്ങും
മണിച്ചിപ്പിയിൽ
മഴത്തുള്ളി മുത്താവില്ലെ
മറക്കാത്ത കണ്ണീരല്ലെ
കണ്ണുംചിമ്മി കാവൽ നിൽക്കും
കളിത്താരകൾ
വിളിക്കുന്നു കോലോത്തമ്മേ
വിളക്കായ് വരൂ
നിനക്കെൻ ചന്ദനദീപം
പുതയ്ക്കാൻ കുങ്കുമരാഗം
ഉറങ്ങാൻ പഞ്ചമഗീതം
ഉഷസ്സോ മംഗളദീപം
മൂന്നുംകൂട്ടാൻ താരമ്പന്റെ താമ്പാളം
ഓ താമ്പാളം
(വൈകാശി...)
സ്വർണ്ണത്തേരിൽ സ്വപ്നം വിൽക്കും
വഴിത്താരയിൽ
തനിച്ചിന്നു വന്നില്ലേ നീ
തളിർക്കൂട തന്നില്ലേ നീ
കൈയ്യുംമെയ്യും തമ്മിൽ ചേർന്നാൽ
കടൽത്താളമായ്
കണിക്കൊന്ന നാണം പൂണ്ടാൽ
വിഷുക്കാലമായ്
നിനക്കെൻ കണ്ണിലെ മേഘം
പൊഴിക്കും വർണ്ണപരാഗം
തുടിക്കും യൗവനദാഹം
നിറയ്ക്കൂ മൃണ്മയ ബാഷ്പം
താനേ ആടാൻ താഴമ്പൂവിൽ ഊഞ്ഞാല്
ഓ ഊഞ്ഞാല്
(വൈകാശി...)