പുതുമഴയായ് വന്നൂ നീ
പുളകം കൊണ്ടു പൊതിഞ്ഞൂ നീ
ഒരേ മനസ്സായി നാം
ഉടലറിയാതെ ഉയിരറിയാതെ
അണയൂ നീയെൻ ജീവനായ്
വരൂ നിശാഗീതമായ് (പുതു..)
തിരി താഴുമ്പോൾ മിഴി ഇടയുമ്പോൾ
മൊഴികൾ ഉതിർന്നുവോ
മണിത്താരങ്ങൾ കൺചിമ്മിയോ
തരിവള കൊഞ്ചും കുയിൽ മധുരങ്ങൾ
തരളിത സംഗീതമായ് ഓ...
ഈ ജന്മം തികയില്ലെന്നോമലേ..
(പുതു...)
ഒരു താഴ്വാരം അതിൽ നീ മാത്രം
അരികിൽ സുധാരസം
ശ്രുതി മീട്ടുന്ന മൺ വീണയും
പനിനീർ ചൊരിയും കനകനിലാവിൽ
പതിവായ് നീ പാടുമോ ഓ..
ഈ ജന്മം സ്വർഗ്ഗീയമല്ലയോ
( പുതു..)