ഒരു മഞ്ഞുതുള്ളിയിൽ

ഒരു മ‍ഞ്ഞുതുള്ളിയില്‍ സുവര്‍ണ്ണ
മാരിവില്ല് വീണലിഞ്ഞുവോ
ഒരു കുഞ്ഞുപൂവില്‍ വര്‍ഷമേഘം 
ഉമ്മവെച്ചു പെയ്തൊഴിഞ്ഞുവോ
ജഡയിറങ്ങി മലയിറങ്ങി 
മരമിറങ്ങി മണ്ണിറങ്ങി
അമരഗംഗ ഒഴുകിയെത്തും പ്രളയം 
ആകാശഗംഗ വന്നു മൂടും പുളകം
സുന്ദരം സുഖകരം 
ഈ മധുര നിമിഷമല്ലേ ജീവിതം
ആ...

കാടറിഞ്ഞു പുഴയറിഞ്ഞു 
കടലറിഞ്ഞു തിര നിറഞ്ഞു വാ
കാറ്ററിഞ്ഞു മഴയറിഞ്ഞു 
മന്ത്രകോടി നന നനഞ്ഞു 
കാത്തിരുന്ന കന്നിമണ്ണില്‍ വാ
ചിപ്പി കണ്ടു മുത്തു കണ്ടു 
മുങ്ങിനീര്‍ന്നു വാ
സ്വര്‍ഗ്ഗവാതില്‍ നീ തുറന്നു 
സ്വര്‍ണ്ണവീണ താ
സുന്ദരം സുഖകരം 
ഈ സുകൃതനിമിഷമല്ലേ ജീവിതം
(ഒരു മ‍ഞ്ഞുതുള്ളി...)

ഒന്നിലൊന്നായ് ചേര്‍ന്നലിഞ്ഞു 
മിഴിനിറഞ്ഞു തുഴതുഴഞ്ഞു വാ
മണ്ണിൽവീണ മിന്നെടുത്തു
മടിയിലിട്ടു മുടിയഴിച്ചു
മന്ത്രവാദസന്ധ്യയായി വാ
ദേവദാരുവില്‍ പടര്‍ന്നു പൂത്തിറങ്ങി വാ
ദേവതേ എനിക്കു നിന്‍റെ ദാഹവീണ താ
സുന്ദരം സുഖകരം
ഈ പ്രളയ ലഹരിയല്ലേ ജീവിതം
(ഒരു മ‍ഞ്ഞുതുള്ളി...)

​​​​​​

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru manjuthulliyil

Additional Info

Year: 
1999

അനുബന്ധവർത്തമാനം