പരിമളക്കുളിർ വാരിച്ചൂടിയ

പരിമളക്കുളിർ വാരിച്ചൂടിയ പുതിയ മണവാളൻ
തിളങ്ങും ഹാരങ്ങളണിഞ്ഞു മേവുന്ന പുളകപ്പുതുമാരൻ
മുഹബ്ബത്തിൽ മുല്ലമലർച്ചിരി മുഖത്തു ചന്ദ്രിക മാതിരി
അല്ലിമലർമണം വീശുന്നേ
ആനന്ദക്കുയിൽ രാഗം പാടുന്നേ
ചാഞ്ചാടുമോമന പുഞ്ചിരി
പഞ്ചമം പാടുന്ന പൈങ്കിളി
യോജിപ്പിൽ പത്തര മാറ്റിവൾ
ശോഭിക്കും സ്വപ്ന വിളക്കിവൾ (പരിമള..)

മല്ലികപ്പുഞ്ചിരി തൂവുന്ന പെണ്ണിന്റെ
പല്ലുകൾ മുത്തിലും മുത്താണേ
പൂമഴവില്ലു കണക്കെ വളഞ്ഞൊരു
തൂനെറ്റി പുരികം മയിൽപ്പീലി ആ
ചേലൊത്ത പുരികം മയിൽപ്പീലി
മണവാട്ടിക്കിമ്പങ്ങൾ നൽകുന്ന മലർമാരൻ
മണഗുണമേറും മനസ്സുള്ളോൻ
മണിത്തങ്ക കനവുകൾ കാണുന്ന കോമളൻ
മന്ദസ്മിതത്തിൽ കുളിക്കുന്നോൻ (പരിമള..)

ചെന്താമര പോലെ തെളിഞ്ഞു മുഖം
അമ്പിളി പോലെ വിരിഞ്ഞു
താരകൾ പോലുള്ളൊരു തോഴികൾ ചുറ്റും ഒപ്പന പാടിയിരുന്നു
ഖൽബിൽ കണ്മണി തന്നുടെ സുറുമ
ക്കണ്ണുകളല്ലി വിടർത്തുന്നു
ചുണ്ടിണ പവിഴം ഓർമ്മകളുടെ
കടലാസിൽ കവിതകളെഴുതുന്നു (പരിമള...)

പൊരുത്തം നേർന്നിടുന്നേൻ
റബ്ബൂൽ ആലാമീനെ പുകഴ്ത്തിടുന്നേൻ
നന്നായ് സ്തുതിച്ചിടുന്നേൻ
താനാനെ താനേ തന്ത
താനാനേ താനെ തന്ത താനാ
നിക്കാഹിലാക്കി ബന്ധം ഹലാലാക്കി തന്ന
പടച്ചോനെ പൊന്നു പടച്ചോനെ
താനാനെ താനെ തന്ത
താനാനെ താനെ തന്ത താനെ (പരിമള...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Parimala Kulir Vari Choodiya