കാലമേ കാലമേ

കാലമേ കാലമേ
കനകത്തിൻ കരി പൂശും കാലമേ
എവിടെ നിൻ മാന്ത്രിക തൂലിക
എവിടെ നീ വാഴ്ത്തിയ ദ്വാരക (കാലമേ..)

എഴുതുന്നു മായ്ക്കുന്നു നീ ചരിത്രം
മറയ്ക്കുന്നു സത്യത്തെ നീ വിചിത്രം (2)
എല്ലാമറിഞ്ഞും നീ കണ്ണടക്കുന്നു
തേരു നിർത്താതെ നോക്കാതെ യാത്രയാകുന്നൂ (കാലമേ..)

വിടരുന്നു കൊഴിയുന്നു കാമനകൾ
വളർത്തുന്ന നീ തന്നെ  തകർക്കുന്നതും (2)
എല്ലാം നുകർന്നും നീയന്ധനായ് തീർന്നു 
എന്നുമുണരാതെയുറങ്ങുന്നു ദൈവവും മേലേ (കാലമേ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaalame Kaalame

Additional Info