നീലാഞ്ജനം കണ്ണാ
നീലാഞ്ജനം കണ്ണാ കണ്ണാ
നീലാഞ്ജനം നിൻ നീൾമിഴിയിൽ
ഗോരോചനം നിൻ കുളുർനെറ്റിയിൽ
പീതാംബരം നിൻ പൊൻമേനിയിൽ
രാഗാർദ്രയായ് രാധ നിൻ മടിയിൽ
(നീലാഞ്ജനം...)
സ്വരമാണു നീ ലയമാണു നീ
ശ്രുതിയാണു നീ ജതിയാണു നീ
സംഗീതം നീ സായൂജ്യം നീ
ശൃംഗാരം നീ ഝംഗാരം നീ
സംഗീതം നീ സായൂജ്യം നീ
ശൃംഗാരം നീ ഝംഗാരം നീ
(നീലാഞ്ജനം...)
ജനിയാണു നീ മൃതിയാണു നീ
നൃതിയേകിടും അമൃതാണു നീ
സങ്കല്പം നീ സൗന്ദര്യം നീ
സർവ്വസ്വം നീ സാഫല്യം നീ
സങ്കല്പം നീ സൗന്ദര്യം നീ
സർവ്വസ്വം നീ സാഫല്യം നീ
(നീലാഞ്ജനം...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Neelanjanam kanna
Additional Info
Year:
1998
ഗാനശാഖ: