കണ്ണീർപ്പൂവും കാക്കപ്പൂവും - M
കണ്ണീർപ്പൂവും കാക്കപ്പൂവും
കണ്ണാരംപൊത്തി കളിച്ചിരുന്നു
മഞ്ഞക്കിളിയും കുഞ്ഞിക്കാറ്റും
പുഴയും കളികാണാൻ ചെന്നിരുന്നു
കളിയിൽ തോറ്റൂ കാക്കപ്പൂവിൻ
കരളും മെയ്യും തളർന്നുപോയി
കളിയാടുവാൻ ഞാനില്ലിനി
അവൾ ചൊല്ലി ദൂരേ പിണങ്ങി നിന്നു
(കണ്ണീർപ്പൂവും...)
കണ്ണീർപ്പൂവിൻ കരൾ പിടഞ്ഞു
കളിയും ചിരിയും പോയ് മറഞ്ഞു
കിളിയും കാറ്റും പുഴയും ചൊല്ലി
കനവിൽ പോലും പിണങ്ങരുതേ
(കണ്ണീർപ്പൂവും...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kanneerppoovum kaakkappoovum - M
Additional Info
Year:
1998
ഗാനശാഖ: