വിരഹ സമയമുണർത്തി
വിരഹ സമയമുണര്‍ത്തി പനിമതി
ശിശിരനിശാ മൂകതയിൽ
ചിറകണിയും ഓർമ്മകൾ
വഴിപിരിയാതുഴലുകയോ
വഴിപിരിയാതുഴലുകയോ
വിരഹ സമയമുണര്‍ത്തി പനിമതി
ശിശിരനിശാ മൂകതയിൽ
കരകൾ തഴുകി - അല
ഞൊറികളിളക്കിയൊരു
പൂന്തേനരുവിയായ് നീയൊഴുകീ
അതിലെൻ മധുമാസം വിരിഞ്ഞു
ആ....
അതിലെൻ മധുമാസം വിരിഞ്ഞു
തിരകളിൽ കനവുകളായിരമായ്
കനവുകളായിരമായ്
വിരഹ സമയമുണര്‍ത്തി പനിമതി
ശിശിരനിശാ മൂകതയിൽ
തളരും കനവിൽ - വഴി
അരികിലൊരുങ്ങി നീ
ചേകാനൊരു തണൽ പൂമരമായ്
കൊതിയിൽ കനിയെങ്ങും തിരഞ്ഞു
ആ....
കൊതിയിൽ കനിയെങ്ങും തിരഞ്ഞു
അഴലിലെൻ നിനവുകൾ അനന്തമായ്
നിനവുകൾ അനന്തമായ്
വിരഹ സമയമുണര്‍ത്തി പനിമതി
ശിശിരനിശാ മൂകതയിൽ
ചിറകണിയും ഓർമ്മകൾ
വഴിപിരിയാതുഴലുകയോ
വഴിപിരിയാതുഴലുകയോ
വിരഹ സമയമുണര്‍ത്തി പനിമതി
ശിശിരനിശാ മൂകതയിൽ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Viraha samayamunathi
Additional Info
Year:
1998
ഗാനശാഖ: