ആവണി പൂവണി

ആവണി പൂവണി മലഞ്ചെരുവില്‍
ഇളം പുല്‍മെത്തയിൽ
നാമിരുവരുമായ്
സായം കുങ്കുമ ലഹരി നുകർന്നൂ
ആകാശനീലിമയെ എതിരേറ്റൂ
(ആവണി...)

കണിയും കൊണ്ടിങ്ങെത്തിയ മൂവന്തി
കാനലൊഴിയും നീള്‍വഴിയില്‍ നിഴല്‍ നീട്ടി
എന്നില്‍ മിടിമിടി വെച്ചതു നിന്‍ നാമം
മിടിമിടി വെച്ചതു നിന്‍ നാമം
നിന്നില്‍ തുടിതുടി കൊട്ടിയതെന്‍ പ്രേമം
ആവണി പൂവണി മലഞ്ചെരുവില്‍
ഇളം പുല്‍മെത്തയില്‍ 
നാമിരുവരുമായ്

ഇമചിമ്മി മാനത്തൊരു നക്ഷത്രം
രാക്കുയിലിന്‍ പാട്ടില്‍ ലയമൊടു നിന്നൂ
നമ്മില്‍ തെളിവതു ചന്ദ്രികയോ..
നമ്മില്‍ തെളിവതു ചന്ദ്രികയോ
നാം തമ്മില്‍ തിരയുവതുള്ളിലെ അനുരാഗം
(ആവണി...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Aavani poovani