കാതോരം കണ്ണാരം

കാതോരം കണ്ണാരം കടമിഴിക്കിളിമൊഴിയില്‍
കാവിലൊരു കാവടിയാട്ടം
മഴവില്‍ക്കാവടിയാട്ടം
(കാതോരം...)

എഴല്ലേ നിറമൊരുങ്ങി
അതിലേതുനിറം ഏതുനിറം നീ പെണ്ണേ 
ആഴത്തില്‍ നിന്‍ മിഴിയില്‍ ചേലൊത്തങ്ങൂയലാടും
അഴിയാത്ത വര്‍ണ്ണമാകാം
ശ്രുതി തളരാത്ത തന്തിയാകാം ഞാന്‍
(കാതോരം...)

എന്നുള്ളില്‍ കളമെഴുതും
കടക്കണ്‍നിറയെ കണ്ടതെന്തേ പെണ്ണേ
തീരാത്ത ചായമേഴും
തീര്‍ന്നാലും വാര്‍ന്നു വരും
ഉറവറ്റാ തീർത്ഥമല്ലേ 
കനിവൊഴിയാത്ത പാത്രമല്ലേ 
(കാതോരം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kathoram kannaram

Additional Info

Year: 
1998

അനുബന്ധവർത്തമാനം