വിധുമുഖീ നിൻ

വിധുമുഖീ നിൻ ചിരി കണ്ടു വിടർന്നു

വൃശ്ചിക തൃക്കാർത്തിക

ലക്ഷം ദീപങ്ങളൊരുമിക്കും വദനം

ലക്ഷം പുഷ്പങ്ങളർച്ചിക്കും നയനം (വിധുമുഖീ..)

ഷണ്മുഖ പ്രിയരാഗം നാഗസ്വരത്തിൽ

സങ്കീർത്തനാരവം നാലമ്പലത്തിൽ

വേലായുധൻ വന്നു മയിൽ വാഹനത്തിൽ

ആരാധിക നിന്നു കൂത്തമ്പലത്തിൽ

ഇരുട്ടിൽ നക്ഷത്രക്കതിർ പോൽ നീ വിളങ്ങി

തീവെട്ടികൾ നിന്റെ മുഖം കണ്ടു മങ്ങീ (വിധുമുഖീ..)

ചന്ദ്രികത്തിര നീന്തും നീലാംബരം പോൽ

നിന്നോർമ്മ തുടിക്കുമെൻ മനസ്സിന്നു നിറഞ്ഞു

താരകൾ പോൽ മിന്നീയനുഭൂതിത്തുടികൾ

വെള്ളില കൈനീട്ടി വെൺ മേഘനദികൾ

ഇതളിട്ടുണർന്നാടി രാഗോദയശ്രീ

ഈണമായൊഴുകീ നാം ചുറ്റമ്പലത്തിൽ (വിധുമുഖീ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Vidhumukhee Nin

Additional Info

അനുബന്ധവർത്തമാനം