പൂ നിറഞ്ഞാൽ

പൂ നിറഞ്ഞാൽ പൂമുടിയിൽ മധുമധുരം
നീ കനിഞ്ഞാൽ ഓർമ്മകളിൽ അതിമധുരം
പൂ നിറഞ്ഞാൽ പൂമുടിയിൽ മധുമധുരം
നീ കനിഞ്ഞാൽ ഓർമ്മകളിൽ അതിമധുരം

ഹൃദയഗാനമയീ നീയെവിടെ
നിത്യതപസ്വിയായ് ഞാനവിടെ
നിൻ നെടുവീർപ്പിൻ സ്വരം പോലും ലഹരിമയം
പുലരി വന്നാൽ പൂവുകളിൽ മഞ്ഞലകൾ
നീയണഞ്ഞാൽ എൻ മനസ്സിൽ കുളിരലകൾ
പൂ നിറഞ്ഞാൽ പൂമുടിയിൽ മധുമധുരം
നീ കനിഞ്ഞാൽ ഓർമ്മകളിൽ അതിമധുരം

പ്രണയഗംഗയിതിൽ നീരാടി
കനവിൻ കടവിൽ നടമാടി
ഒരു മെയ്യായുറങ്ങുമ്പോൾ വിളിച്ചുണർത്താൻ ആരാരോ
കാറ്റുണർന്നാൽ ചില്ലകളിൽ വളകിലുക്കം
നീയുണർന്നാൽ എൻ ചെവിയിൽ മണികിലുക്കം
പൂ നിറഞ്ഞാൽ പൂമുടിയിൽ മധുമധുരം
നീ കനിഞ്ഞാൽ ഓർമ്മകളിൽ അതിമധുരം

വസന്തമേളയിതിൽ നാമലിയും
വാസരസങ്കല്പ സുധ നുകരും
നിൻ മലർ മടിയിലെൻ മുത്തുറങ്ങും താലോലം
നീ ചിരിച്ചാൽ ഓർമ്മകളിൽ മധുമധുരം
മോൻ ചിരിച്ചാൽ ആത്മാവിൽ അതിമധുരം
പൂ നിറഞ്ഞാൽ പൂമുടിയിൽ മധുമധുരം
നീ കനിഞ്ഞാൽ ഓർമ്മകളിൽ അതിമധുരം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
9
Average: 9 (1 vote)
Poo Niranjal

Additional Info

അനുബന്ധവർത്തമാനം