കൂടാരക്കൂട്ടിൽ തേങ്ങും - M

കൂടാരക്കൂട്ടിൽ തേങ്ങും കുയിലേ
ആകാശം തേടും നീലക്കുയിലേ
കൂരിരുളിൽ സ്വന്തം ശ്രുതി ചികയും കുയിലേ...
നീയെന്തേ ഈണം മറന്നോ ചൊല്ലൂ
ഈ നെഞ്ചിൻ താളം മറന്നോ കുയിലേ
കൂടാരക്കൂട്ടിൽ തേങ്ങും കുയിലേ
ആകാശം തേടും നീലക്കുയിലേ

പുലരികൾ വീണ്ടും വിരിയുന്നേരം
ഞാനോ നീയോ ആരറിഞ്ഞു
വിട പറയാനെൻ വിധിയാണെങ്കിൽ
പോകാം മൂകം ഞാനിനിയും
കുയിലേ പൂങ്കുയിലേ
ജീവിതം വീണ്ടും നീ തേടുന്നുവെങ്കിൽ
ഒരു മുറ നീയെന്നെ അറിയുന്നുവെങ്കിൽ
പാടാനിന്നും താമസമെന്തേ കുയിലേ കുയിലേ...
കൂടാരക്കൂട്ടിൽ തേങ്ങും കുയിലേ
ആകാശം തേടും നീലക്കുയിലേ

കതിരുകൾ കൊയ്യാനറിയില്ലെന്നാൽ
ഈണം മൂളും രാക്കുയിൽ നീ
അതിനിടെ എന്നോ മിഴിനീരായ് നിൻ
രാഗം താനം പല്ലവികൾ
കനവേ എൻ നിനവേ
തേടുക വീണ്ടും നീയാനന്ദരാഗം
അതിലനുരാഗങ്ങൾ ലയമാകുമെങ്കിൽ
ഓരോ നാളും
മാനസം മാമ്പൂവണിയും കുയിലേ

കൂടാരക്കൂട്ടിൽ തേങ്ങും കുയിലേ
ആകാശം തേടും നീലക്കുയിലേ
കൂരിരുളിൽ സ്വന്തം ശ്രുതി ചികയും കുയിലേ
നീയെന്തേ ഈണം മറന്നോ ചൊല്ലൂ
ഈ നെഞ്ചിൻ താളം മറന്നോ കുയിലേ
കൂടാരക്കൂട്ടിൽ തേങ്ങും കുയിലേ
ആകാശം തേടും നീലക്കുയിലേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
koodarakoottil thengum - M

Additional Info

Year: 
1998

അനുബന്ധവർത്തമാനം