തത്തും തത്തകള്‍

തത്തും തത്തകള്‍ മുത്തിന്‍ മൈനകള്‍ 
തിത്തിത്താരം പാടുന്നു..
ആറ്റിന്‍ നീറ്റിലെ അമ്മിണിമീനുകള്‍ 
അങ്ങനെ നൃത്തം വെയ്ക്കുന്നു
ആകാശത്തൂയലിലാടും 
അണിയാരത്തുമ്പികളെല്ലാം
അമ്മാനം കുമ്മിയടിക്കുന്നൂ
ഒരു കിളിയുടെ പൂഞ്ചിറകേറാം
ഈ കനവിലുയര്‍ന്നു പറക്കാം

(തത്തും തത്തകള്‍ മുത്തിന്‍)

മിന്നിമിനുങ്ങും മിന്നലിനാല്‍ (2)
പൊന്നുപതിക്കും പാദസരം
കസവുതിളങ്ങും മേഘത്താല്‍
മനസ്സിനിണങ്ങും വെൺസാരി 
തിങ്കള്‍ത്തരിവള...നെഞ്ചില്‍ കുളിരല
തിങ്കള്‍ത്തരിവള നെഞ്ചില്‍ കുളിരല
വെണ്ണിലാവാം വെണ്ണയില്‍ മുങ്ങി
വെറുതെയൊന്നു നീന്തണം 

(തത്തും തത്തകള്‍ മുത്തിന്‍ )

ആയക്കുയിലേ പോരുന്നോ (2)
ഓടക്കുഴലിനു പകരം നീ
പുലര്‍വെയില്‍ കായും പുള്ളുകളേ
പുഴയുടെ അരികില്‍ കൂടു തരാം
മഞ്ഞില്‍ കുറുകുക...മാറില്‍ പിടയുക 
മഞ്ഞില്‍ കുറുകുക  മാറില്‍ പിടയുക
പൂത്തിറങ്ങും മഴയുടെയഴകില്‍ 
നന നനഞ്ഞു പാടണം

(തത്തും തത്തകള്‍ മുത്തിൻ)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thathum thatthakal

Additional Info

Year: 
2004

അനുബന്ധവർത്തമാനം