മനസ്സിലെന്തേ മയിൽപ്പീലി - FD

മനസ്സിലെന്തേ മയില്‍പ്പീലി കാവടിയാട്ടം
നിൻ കിനാവിലെന്തേ കുയില്‍പ്പാട്ടിൻ മണിക്കിലുക്കം
ആറ്റുവഞ്ചി കടവത്ത് 
അരയന്നത്തോണി അടുത്തപ്പോൾ
മനസ്സിലെന്തേ മയില്‍പ്പീലി കാവടിയാട്ടം
വില്ലു വെച്ചൊരു വണ്ടിയിൽ നിന്നും
പവിഴക്കൽ പതക്കമിട്ടവൾ 
ഇറങ്ങി വന്നപ്പോൾ
മനസ്സിലെന്തേ... 
മനസ്സിലെന്തേ മയില്‍പ്പീലി കാവടിയാട്ടം
നിൻ കിനാവിലെന്തേ കുയില്‍പ്പാട്ടിൻ മണിക്കിലുക്കം

തേന്മാവിൻ ചില്ലയിലെ വാലാട്ടിപ്പെൺപക്ഷീ
വിരുന്നിനാരോ വരുമെന്നൊരു കളകാഞ്ചി ചൊല്ലുമ്പോൽ
അവനാരെന്നറിയാനായ് നീ
 ഒളിഞ്ഞു നോക്കിപ്പോയി
ആ കണ്മുന ൾകൊണ്ടെൻ കനകമയൂരം പീലി നിവർത്തിപ്പോയ്
കനകമയൂരം പീലി നിവർത്തിപ്പോയ്
മനസ്സിലെന്തേ...
മനസ്സിലെന്തേ മയില്‍പ്പീലി കാവടിയാട്ടം
നിൻ കിനാവിലെന്തേ കുയില്‍പ്പാട്ടിൻ മണിക്കിലുക്കം

ആകാശമാളികയിൽ മഴവില്ലിൻ ജാലകവാതിൽ പാളി മെല്ലെ 
മെല്ലെമെല്ലെ തുറന്നു നോക്കുമ്പോൾ
പുതുമഴയായെൻ അരികിൽ വന്നവൻ ഉമ്മ വച്ചേ പോയ്
കാർമുകിലഴകിൽ പൊന്മയിലപ്പോൾ പീലി നിവർത്തിപ്പോയ്
പൊന്മയിലപ്പോൾ പീലി നിവർത്തിപ്പോയ്
മനസ്സിലെന്തേ മയില്‍പ്പീലി കാവടിയാട്ടം
മനസ്സിലെന്തേ...
മനസ്സിലെന്തേ മയില്‍പ്പീലി കാവടിയാട്ടം
നിൻ കിനാവിലെന്തേ കുയില്‍പ്പാട്ടിൻ മണിക്കിലുക്കം

കാണുന്നൊരു നേരത്ത് 
നാണത്തിൽ മുങ്ങി പോയാൽ
കല്യാണവീട്ടിൽ ചെല്ലുമ്പോൾ 
എന്തു ചെയ്യും നീ
തെളിഞ്ഞു നിൽക്കും വിളക്കുമായ് അകത്തു കയറും ഞാൻ
അവന്റെ ഹൃദയം പ്രണയനിലാവിൽ 
പങ്കുവെയ്ക്കും ഞാൻ
പ്രണയനിലാവിൽ പങ്കുവെയ്ക്കും ഞാൻ
മനസ്സിലെന്തേ...
മനസ്സിലെന്തേ മയില്‍പ്പീലി കാവടിയാട്ടം
നിൻ കിനാവിലെന്തേ കുയില്‍പ്പാട്ടിൻ മണിക്കിലുക്കം
ലലാലലാലാല ലലാലലാ ലാലലാല

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manassilenthe mayilppeeli - FD

Additional Info

Year: 
1998

അനുബന്ധവർത്തമാനം