നീലംപേരൂർ മധുസൂദനൻ നായർ

Neelamperoor Madhusoodanan Nair
Date of Birth: 
Wednesday, 25 March, 1936
Date of Death: 
Saturday, 2 January, 2021
എഴുതിയ ഗാനങ്ങൾ: 1

മാധവൻപിള്ളയുടെയും പാർവതിയമ്മയുടെയും മകനായി ആലപ്പുഴയിൽ കുട്ടനാട്ടിൽ നീലംപേരൂരിൽ ജനിച്ചു. മധുസൂദനൻ നായർ ഗണിതശാസ്ത്രത്തിൽ ബിരുദവും സ്ഥിതി വിവരഗണിതത്തിൽ മാസ്റ്റർ ബിരുദവും നേടിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ ജനറൽ കൗൺസിൽ അംഗമായിരുന്ന അദ്ദേഹത്തിന്റെ പ്രധാന കൃതികൾ ചമത, ഇതിലേ വരിക, ഈറ്റിലം, ചിത, ഉറങ്ങുംമുൻപ്, അമരൻ, ഫലിത ചിന്തകൾ എന്നിവയാണ്. ചമത എന്ന കാവ്യ സമാഹാരത്തിന് രണ്ടായിരത്തിലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 

ഹരികുമാർ സംവിധാനം ചെയ്ത സ്നേഹപൂർവം മീര എന്ന ചിത്രത്തിനുവേണ്ടി എം ജി രാധാകൃഷ്ണന്റെ സംഗീതത്തിൽ ഒരു ഗാനം രചിച്ചുകൊണ്ട് മധുസൂദനൻ നായർ ചലച്ചിത്രഗാന രചനാരംഗത്തും തന്റെ സാന്നിധ്യം അറിയിച്ചു. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം,കണ്ണശ്ശ പുരസ്ക്കാരം, സംസ്ഥാന ബാലസാഹിത്യ പുരസ്ക്കാരം, അബുദാബി ശക്തി അവാർഡ്, 'കനകശ്രീ' പുരസ്‌കാരം എന്നിങ്ങനെയുള്ള നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. സെക്രട്ടറിയേറ്റ് വ്യവസായ വാണിജ്യ വകുപ്പിൽ ജോയിന്റ് ഡയറക്ടറായി വിരമിച്ച ഇദ്ദേഹ 2021 ജനുവരിയിൽ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ വച്ച് അന്തരിച്ചു. 

നീലംപേരൂർ മധുസൂദനൻ നായരുടെ ഭാര്യ രുഗ്മിണി ദേവി. മക്കൾ ദീപുകുമാര്‍, ഇന്ദുലേഖ.