ആരാരോ വിജനതയിൽ - M

ആരാരോ വിജനതയിൽ മൂളുന്നു
ആകാശം വീണ്ടുമിരുൾ മൂടുന്നു
രാപ്പാർക്കാൻ എവിടെയൊരു കൂടാരം
രാപ്പാടീ ചൊല്ലുമൊരു പുന്നാരം പുന്നാരം

പാടുന്നു കാണാത്ത ഗന്ധർവൻ
വിളിക്കുന്നതാരെ എന്നെയോ ചൊല്ലു നീ
നീയുറങ്ങെന്നാരേ പാടുന്നൂ
പ്രിയപ്പെട്ട സൈഗൾ ഞാനുറങ്ങില്ലിനി
സ്വർണ്ണത്തിൽ താഴിട്ടു പൂട്ടിയൊരാ
സ്വപ്നത്തിൻ പൂമേട കാണ്മതിനായ്
ഈ യാത്രാ ഈ യാത്രാ നീളുന്നു 
(ആരാരോ...)

ചായുന്നു പൊൻവെയിൽ മായുന്നു
കളിക്കൂട്ടുകാരും പോകയായ് ഏകനായ്
തേടിയ മുന്തിരിത്തേൻതോപ്പും
മണൽക്കാറ്റടിക്കേ വീണുവോ മാഞ്ഞുവോ
ഈയുഷ്ണഭൂമിയിൽ വീണടിയാൻ
ഈ വിധം കൺതുറന്നതെന്തിനു ഞാൻ
ആരോടു ഞാൻ യാത്ര ചൊല്ലേണ്ടൂ

ആരാരോ വിജനതയിൽ മൂളുന്നു
ആകാശം വീണ്ടുമിരുൾ മൂടുന്നു
രാപ്പാർക്കാൻ എവിടെയൊരു കൂടാരം
രാപ്പാടീ ചൊല്ലുമൊരു പുന്നാരം പുന്നാരം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aararo vijanathayil - M