കല്യാണം അഞ്ചര കല്യാണം

കല്യാണം അഞ്ചര കല്യാണം കല്യാണം അഞ്ചര കല്യാണം
കലികാല കൂട്ടിനുള്ളിൽ കണ്ണു കെട്ടും വേഷങ്ങൾ
പല കോലം കെട്ടിയാടി തുള്ളിയോടും ജാലങ്ങൾ
ഇരുളോര പാതയിൽ വലവീശും മോഹം
കുഴികുത്തി ഒരുക്കി മണിച്ചു വിളിച്ചു തപിച്ചു രസിച്ചു
സുഖിച്ചു മറിക്കരുതെല്ലാരും പാവങ്ങൾ 
എല്ലാരും പാവങ്ങൾ
              [കല്യാണം...

കല്യാണം അഞ്ചര കല്യാണം കല്യാണം അഞ്ചര കല്യാണം
ഉലകേഴും വാഴും ഭഗവാനും പണ്ടേ പതിനാറായിരം കെട്ടീട്ടില്ലേ
തച്ചോളി ചന്തുവും മുണ്ടാപ്പൂ ചാപ്പനും
തങ്ങൾക്കു വേണ്ടോളെ കെട്ടീട്ടില്ലേ
വിദേശം വാഴുമീ മുറിമീശ ചേട്ടൻ
അഞ്ചെണ്ണം സംഗതി പോരാനരയും കെട്ടുമ്പോൾ
നാടു മുടിച്ചു തകർന്നു തളർന്നു തരിപ്പണമാവില്ല
ഭൂമികുലുങ്ങി വിറച്ചു വിറച്ചു കടൽക്കര തേടില്ല
           [കല്യാണം.....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kalyanam anchara kalyanam