സ്വർണ്ണച്ചേല ഞൊറിഞ്ഞു

സ്വർണ്ണച്ചേല ഞൊറിഞ്ഞുനിന്ന കാറ്റേ
നിൻ വർണ്ണക്കുടയിലൊളിച്ചുനിന്നതാരാ
സ്വപ്നം നിന്നിലെറിഞ്ഞുതന്നിടാനായ്
നവരത്നം ചൂടിയൊരുങ്ങി വന്ന ഞാനാ
(സ്വർണ്ണച്ചേല...)

ചിരിയുതിരും മഞ്ചാടിപ്പൂവേ
ചാഞ്ചാടും ശിങ്കാരിപ്പെണ്ണേ
നീയെന്റെ ഹൃദയത്തിലെന്നേ മുളംകൂടുവെച്ചു
നീയെന്റെ മാത്രം എന്നും പറഞ്ഞു രസിച്ചു
ഈ സ്വപ്നം പൂവണിഞ്ഞെങ്കിൽ 
നാമൊന്നായ് മാറിയെങ്കിൽ
ഓ..ഈ സ്വപ്നം പൂവണിഞ്ഞെങ്കിൽ 
നാമൊന്നായ് മാറിയെങ്കിൽ
(സ്വർണ്ണച്ചേല...)

കളിചിരിയിൽ നാമൊന്നായ് ആടും
കാറ്റോടും തീരത്തെ സന്ധ്യേ
ആനന്ദം ഒരുനാളിൽ ദുഖം തരും
ചൊല്ലിയതാരോ
ഈ നല്ലകാലം എന്നും നിലനിന്നിടുമെങ്കിൽ
ഈ ജന്മം ധന്യമായേനേ
സായൂജ്യം നേടിയേനേ
ഓ..ഈ ജന്മം ധന്യമായേനേ
സായൂജ്യം നേടിയേനേ
(സ്വർണ്ണച്ചേല...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Swarnachela njorinju

Additional Info

Year: 
1997

അനുബന്ധവർത്തമാനം