ഈ പുഴയും കുളിർകാറ്റും

ഈ പുഴയും കുളിർകാറ്റും
മാഞ്ചോടും മലർക്കാവും
മാനോടും താഴ്‌വരയും
ഓർമ്മയിലെ മർമ്മരങ്ങൾ

(ഈ...)

കഴിഞ്ഞ നാളിലെ വഴിയിൽ
കൊഴിഞ്ഞ പീലികൾ പെറുക്കി
മിനുക്കുവാൻ തലോടുവാൻ
മനസ്സിലെന്തൊരു മോഹം
എത്ര സുന്ദരലിപികൾ, അതി-
ലെത്ര നൊമ്പരകൃതികൾ...

(ഈ...)

തുറന്ന വാതിലിലൂടെ
കടന്നു വന്നൊരു മൈന
പറന്നുവോ അകന്നുവോ
മാനത്തിന്നൊരു മൗനം
എത്രയെത്ര അഴക്, അതി-
ലെത്ര വർണ്ണച്ചിറക്...

(ഈ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (1 vote)
Ee puzhayum kulir

Additional Info

അനുബന്ധവർത്തമാനം