കുഴലൂതും മുളങ്കാവില്‍

കുഴലൂതും മുളങ്കാവില്‍
ഇലയാടും മരക്കൊമ്പില്‍

കുഴലൂതും മുളങ്കാവില്‍
ഇലയാടും മരക്കൊമ്പില്‍
ഇണതേടും ഇളങ്കാറ്റേ
ഇരവും പകലും നിനക്കുണ്ടോ
(കുഴലൂതും...)

മുല്ലപ്പൂവിന്‍ സുഗന്ധങ്ങളില്‍
ലില്ലിപ്പൂവിന്‍ നറുമണത്തില്‍
കുളിര്‍കാറ്റേ കുളിച്ചോ നീ
കുളിര്‍കാറ്റേ കുളിച്ചോ നീ
മൈലാഞ്ചിക്കറകൊണ്ട് കുറിയിട്ടോ
(കുഴലൂതും...)

കുന്നില്‍ മേട്ടില്‍ പൂവള്ളിക്കുടിലില്‍
കാട്ടിൽ പുഴയില്‍ താഴ്വരയില്‍
കുളിര്‍കാറ്റേ കുളിച്ചോ നീ
കുളിര്‍കാറ്റേ കുളിച്ചോ നീ
മണമുള്ള പൂക്കളെ ഉമ്മവച്ചോ
(കുഴലൂതും...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kuzhaloothum mulankaavil

Additional Info

Year: 
1997

അനുബന്ധവർത്തമാനം