ഓരോ വസന്തം
Lyricist:
Singer:
Film/album:
ഓരോ വസന്തം ഓര്‍മ്മയില്‍ തങ്ങുമ്പോള്‍
ഓരോ തുള്ളി കണ്ണീര്‍ പൊഴിയുന്നു
പോയ വസന്തങ്ങള്‍ എഴുതാത്ത കഥകള്‍
മായതന്‍ മായാത്ത മാന്ത്രികജാലങ്ങൾ
ഓരോ വസന്തം ഓര്‍മ്മയില്‍ തങ്ങുമ്പോള്‍
ഓരോ തുള്ളി കണ്ണീര്‍ പൊഴിയുന്നു
ഉറക്കെ കരഞ്ഞാലും ഉറക്കത്തില്‍ കരഞ്ഞാലും
ഉറവകള്‍ കേള്‍ക്കുന്ന കണ്ണീര്‍ക്കണങ്ങളെ
നീ തീര്‍ക്കും ചാലുകള്‍ കാനനച്ചോലകള്‍
ഞാനതിലാഴ്ത്തുമെന്‍ ആത്മാവിന്‍ ചൂളകള്‍
(ഓരോ വസന്തം...)
ഓര്‍മ്മയില്‍ തങ്ങുന്ന പൊയ്പ്പോയ കാലങ്ങളെ
മുറിവുകള്‍ തീര്‍ക്കുന്ന കള്ളിമുള്‍ച്ചെടി നീ
നീ കോര്‍ക്കും തുള്ളികള്‍ മുന്തിരിച്ചാറുകള്‍
ഞാനതില്‍ തീര്‍ക്കുന്നെന്‍ ആത്മാവിന്‍ ദാഹങ്ങള്‍
(ഓരോ വസന്തം...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Oro vasantham
Additional Info
Year:
1997
ഗാനശാഖ: