ചിരിച്ചെപ്പ് കിലുക്കി

ചിരിച്ചെപ്പു കിലുക്കി വിളിച്ചെന്നെ-
യുണർത്തിയ
താമരക്കണ്ണാളേ
കരിമിഴിമുനകൊണ്ട് കവണക്കല്ലെ-
റിഞ്ഞെന്നെ കറക്കിയ
പെണ്ണാളേ

(ചിരി...)

ചെറിയ പെരുന്നാൾപ്പിറപോലെ
കവിളില് റങ്കുള്ള
പെണ്ണാളേ
ഓരോ ദിനവും വളർന്നു നീയൊരു
പതിനാ‍ലാം രാവായ് - ഒരു
പതിനാ‍ലാം
രാവായ്....

തനതിന്ത തനതിന്ത
തനതനതിന്ത തെന്തിന്നോ
തനതനതിന്ത
തനതനതിന്ത
തനതനതിന്ത താനിന്നോ

(ചിരി...)

എന്റെ കിനാവിൻ
മുന്തിരിനീരായ്
മനസ്സിന്റെ പന്തലിൽ വന്നവളേ
മോഹത്തിന്റെ മലർത്തോപ്പിൽ
നീ
മധുരത്തേൻ‌പൂവായ് - ഒരു
മധുരത്തേൻ‌പൂവായ്...

തനതിന്ത തനതിന്ത

തനതനതിന്ത തെന്തിന്നോ
തനതനതിന്ത തനതനതിന്ത
തനതനതിന്ത
താനിന്നോ

(ചിരി...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chiricheppu kilukki

Additional Info

അനുബന്ധവർത്തമാനം