നറുതാലി പൊൻ
നറുതാലി പൊന്നണിയുന്ന നീലാംമ്പലെ
നൂറു ജന്മം പൂങ്കനവാർന്ന
താരാംഗനേ...
നറുതാലി പൊന്നണിയുന്ന നീലാംമ്പലെ
നൂറു ജന്മം പൂങ്കനവാർന്ന
താരാംഗനേ...
പാതി മെയ്യായി നിറം തൂകി നീ മെല്ലവേ
പ്രാണൻ അനുരാഗമോലുന്നു
വിലോലമാം നിലാവുപോലെ...
(നറു താലി)
ഹേമന്ത കുങ്കുമം ലയമാർന്നു നിൻ
മനമറിയാതെ സീമന്ദ വനി ചേരവേ മൈലാഞ്ചി അഴകാർന്ന
കൈകോർത്തു നീ
മണിമാരന്റെ മാറിലെ
ഇളവേൽക്കവേ
ചെമ്പകപ്പൂം ചാരുതയിൽ....
ആ.....ആ.....ആ...
ചെമ്പകപ്പൂം ചാരുതയിൽ
മാംഗല്യ മധുരിമ..
ചെണ്ടുമല്ലി പുഞ്ചിരിയാൽ
പൂക്കുന്നു നീ....
സ്നേഹംമിടതൂർന്ന പെയ്യുന്നു
സുഗന്ധിയാം വസന്തഗാത്രി
(നറു താലി)
ആനന്ദ പഞ്ചമം ശ്രുതി ചേർന്നു നിൻ
നെഞ്ചിൽ അറിയാതെ പാടുന്ന
വന വേണുവിൽ
ആഷാഡ സിന്ദൂരമലിയുന്നു നിൻ ആത്മരതിരാഗ
വാസന്ത വരരേഖയിൽ
ചന്ദനപ്പൂ തേൻ മൊഴിയാൽ...
ആ....ആ.....ആ....
ചന്ദനപ്പൂ തേൻമൊഴിയാൽ...
ശാലീന ഗായിക...
ഇന്ദുമുഖി നീയഴകിൻ സായൂജ്യമായി.. സ്നേഹ സ്വരമാരി തൂകുന്നു
ഒരായിരം കിനാവുപോലെ...
(നറു താലി)