കൺകളിൽ വിടരുന്ന
കൺകളിൽ വിടരുന്ന കന്മദപ്പൂവിനെ
കണ്ടാൽ അറിയുമോ ചൊല്ലുക നീ സഖി
കൺകളിൽ വിടരുന്ന കന്മദ പൂവിനെ കണ്ടാൽ അറിയുമോ ചൊല്ലുക നീ സഖി
എന്തൊരാലസ്യം എന്തൊരു ശാലീനം കൺകളാൽ തേടുന്ന കൺമണി നീയാണോ...
വെഞ്ചാമരം വീശുമീ ശീതള മാരുതൻ മെല്ലെ തഴുകി ഉണർത്തുന്ന നിന്നെയും മെല്ലെ തഴുകി ഉണർത്തുന്ന നിന്നെയും
(കൺകളിൽ വിടരുന്ന)
മെല്ലെ തഴുകി ഉണർത്തുന്ന നിന്നെയും
പൊൻ താമരപ്പൂ വിരിഞ്ഞൊരു നിൻമുഖം മെല്ലെ തഴുകി ഉണർത്തുന്ന നിന്നെയും പൊൻ താമരപൂ വിരിഞ്ഞൊരു നിൻമുഖം പൊന്നിൻ നിലാവിൽ ഉദിച്ചൊരു ദേവത
കന്നികുളിർകാറ്റിൽ ആലാസ്യമാർന്നൊരു- ഉള്ളിൽ ത്രസിക്കുന്ന മായാപ്രപഞ്ചമോ മായാപ്രപഞ്ചമോ...
(കൺകളിൽ വിടരുന്ന)
വണ്ടുകൾ മൂളിപ്പറക്കുന്നു പായുന്നു ചെന്താമരപ്പൂവിൻ മധു നുകരാൻ
വാടില്ല കൊഴിയില്ലി പൂമലർ എങ്കിലും കാലം വൃദാ മെല്ലെ നിൽക്കുമോ നിൻ കൂടെ
പൂവിൽ പരാഗണം ചെയ്തൊരു വണ്ടുകൾ
പാറിപ്പറന്നെത്തും മറ്റൊരു പൂവിലും പാറിപ്പറന്നെത്തും മറ്റൊരു പൂവിലും
മറ്റൊരു പൂവിലും..
(കൺകളിൽ വിടരുന്ന)