മഞ്ജുളാംഗിത
മഞ്ജുളാ...മഞ്ജുളാ..മഞ്ജുളാ......
മഞ്ജുളാംഗിത മോഹമേതോ
ജലധിയിൽ ആഴുകയോ
അർദ്ധപൗരുഷ നാരി വിലസിത
വ്യർഥ വീഥിയിൽ ആളുകയോ
വിമൂകമീ യാനം.....
(മഞ്ജുളാംഗിത)
കാമന തന്നിലെ ആത്മാനന്ദിത
സ്ത്രീത്വമുണർത്തി നീ..
മാതൃവിലോലം മാനസമേ നീ
മഴയിൽ ഉലാവും വേഴാമ്പൽ
രാഗരതിതൻ ലാസ്യ നിലാവിൽ
സാന്ദ്ര സുന്ദരമാകും അരങ്ങിൽ
അംഗനയായി നീ ആടിയുലഞ്ഞു..
കാലം മീട്ടും തന്തിയിലേതോ
കാതരമാകും ശക്തി ലയം....
(മഞ്ജുളാംഗിത)
ഹൽദി മെഹന്ദിയിൽ ആനന്ദാകുല പുളകിതയായി നീ...
പ്രാണനിലേതോ പ്രേമാഞ്ചിതമാം പ്രളയപയോധിയിൽ നീന്തുകയോ..
കാമബന്ധുര ചന്ദ്രികയാം നിൻ
ശോകമറിയാ ഭൂമിക പോലും
ചഞ്ചല നടനം കണ്ടു കൊതിച്ചു
നോവിൽ നിന്നും നിർവൃതി പൂക്കും ഭാസുരമാകും ഭാവലയം...
(മഞ്ജുളാംഗിത)