വർണ്ണവർണ്ണ തൊങ്ങൽ

വർണ്ണവർണ്ണ തൊങ്ങൽ കെട്ടി
വാനംനീളെ ചന്തംകൂട്ടി
എങ്ങെങ്ങും പൊങ്ങുന്നേ മഴവിൽകൂടാരം
മഴവിൽകൂടാരം
ഉള്ളിനുള്ളിൽ താളംപെയ്തും പാരാപാര പൂരംനെയ്തും മിന്നായംമിന്നുന്നേ സ്നേഹചങ്ങാത്തം
സ്നേഹചങ്ങാത്തം
കന്നിതാര പൂത്തിരികത്തി കണ്ണിലുദിക്കുന്നേ
തമ്മിൽ തമ്മിൽ താംങ്കിടതട്ടി പാടിമദിക്കുന്നേ
ചാംചക ചാംചക ചംചം
ചാംചക ചാംചക ച
ചാംചക ചാംചക ചംചം
ചാംചക ചാംചക ച
          [വർണ്ണവർണ്ണ..
വഴിതിരിയും ഹൃദയങ്ങൾ ഒന്നാകുമ്പോൾ ഒന്നാകുമ്പോൾ നിനവുകളിൽ ശലഭങ്ങൾ ചാഞ്ചാടുമ്പോൾ
ചാഞ്ചാടുമ്പോൾ
ചടുചടെയായ് ചലനങ്ങൾ ഇഴഞ്ഞീടുമ്പോൾ
ഇഴഞ്ഞീടുമ്പോൾ
പുതുമകളായ് പുളകങ്ങൾ പൂത്താടുമ്പോൾ പൂത്താടുമ്പോൾ
ചെല്ലചെമ്മാനം കേറിപോകാം മോഹതേൻതേടും പൂന്തെന്നലായ് മാരിതേരോടും മെയ്യിൽനെയ്യാൻ പുൽകി പാടീടാമുല്ലാസമായ്
ചാംചക ചാംചക ചംചം
ചാംചക ചാംചക ച
ചാംചക ചാംചക ചംചം
ചാംചക ചാംചക കു കൂ
            [വർണ്ണവർണ്ണ ...
നുരനിറയുംതെളിനീല ചില്ലോളമായ്
ചില്ലോളമായ് നനനനയും നിറവർണ്ണ തീരങ്ങളിൽ തീരങ്ങളിൽ
നിഴലെഴുതും വഴിനീളെ പറന്നേറീടാം പറന്നേറീടാം
രസകരമായ് ഗതിമൂളും പകൽപക്ഷിയായ്
പകൽപക്ഷിയായ്
തങ്കതേരോടും തിങ്കൾകുന്നിൽ ഒന്നിച്ചോലോലം ചേക്കേറീടാം
ചെല്ലകാറ്റോടും ചില്ലകൊമ്പിൽ ഒന്നിച്ചമ്മാനം കൈമാറീടാം
ചാംചക ചാംചക ചംചം
ചാംചക ചാംചക ച
ചാംചക ചാംചക ചംചം
ചാംചക ചാംചക ച
           [വർണ്ണവർണ്ണ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Varna varna thongal

Additional Info

Year: 
1995

അനുബന്ധവർത്തമാനം