മഞ്ഞിൽ മായും - M

മഞ്ഞിൽ മായും സായംകാലം
നെഞ്ചിൽ കൊഞ്ചും ലോലാലാപം

മഞ്ഞിൽ മായും സായംകാലം
നെഞ്ചിൽ കൊഞ്ചും ലോലാലാപം
കണ്ണിൽ കണ്ണെറിയാൻ 
എന്നിൽ നീ വരുമോ
തെന്നൽ തുമ്പികളായ് 
തമ്മിൽ ചേർന്നുയരാൻ
അന്നാരം പുന്നാരം 
കൊഞ്ചിക്കൊഞ്ചി ചാഞ്ചാടി
ചെല്ലം ചെല്ലം ചിന്തും മൂളി
മഞ്ഞിൽ മായും സായംകാലം
നെഞ്ചിൽ കൊഞ്ചും ലോലാലാപം

ചന്ദനച്ചാറണിച്ചെപ്പു തുറന്നു നീ 
ചന്തം ചിന്തും സ്വർഗ്ഗം കണ്ടെൻ 
ഉള്ളം തുള്ളും ചെമ്പകപ്പൂങ്കുളിർ 
ചുംബനം ചൂടുമീ മാറിൽ നീളെ 
മോഹം തേടും മൗനം പാടും
മിന്നാമിനീ നിന്നെക്കാണാൻ 
മിഴി രണ്ടും തേടുമ്പോൾ
കിനാക്കളിൽ കുളിർ വീശി 
നിലാവു പോലലിയുമ്പൊൾ
മേലേ മേലേ നീലാകാശം 
താരാജാലം പെയ്യും നിൻ
പൂവൽ മെയ്യിൽ പൊന്നും തേടി
മഞ്ഞിൽ മായും സായംകാലം
നെഞ്ചിൽ കൊഞ്ചും ലോലാലാപം

കുഞ്ഞിളം പ്രാവുകൾ 
തൂവൽ കുടഞ്ഞു നിൻ
ചുറ്റും പമ്മി പമ്മി പാറും നേരം
എൻ മിഴിപ്പക്ഷികൾ നിന്നിടനെഞ്ചിലെ മുത്തും മുത്തി ചുണ്ടിൽ 
തത്തി ചേക്കേറുന്നു
ആരാരീരം താരാട്ടാം
ആലില ചേലായി ചാഞ്ചാട്ടാം
താഴമ്പൂവായ് കൂത്താടാം 
പൂമണിക്കാറ്റായ് പുൽകിടാം
നിന്നെ കണ്ടെൻ കണ്ണിൽ വീണ്ടും കാണാവർണ്ണം താനേ ചിന്നും 
താഴമ്പൂവായ് പൂക്കും നേരം

മഞ്ഞിൽ മായും സായം കാലം
നെഞ്ചിൽ കൊഞ്ചും ലോലാലാപം
കണ്ണിൽ കണ്ണെറിയാൻ 
എന്നിൽ നീ വരുമോ
തെന്നൽ തുമ്പികളായ് 
തമ്മിൽ ചേർന്നുയരാൻ
അന്നാരം പുന്നാരം 
കൊഞ്ചിക്കൊഞ്ചി ചാഞ്ചാടി
ചെല്ലം ചെല്ലം ചിന്തും മൂളി
മഞ്ഞിൽ മായും സായംകാലം
നെഞ്ചിൽ കൊഞ്ചും ലോലാലാപം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manjil maayum - M

Additional Info

Year: 
1995

അനുബന്ധവർത്തമാനം