ചിങ്കാരക്കൊമ്പത്തെ

ചിങ്കാരക്കൊമ്പത്തെ ചിന്തൂരപ്പൊൻപൂവേ
നിൻ കവിൾ വാടരുതേ
കണ്ണാരം പൊത്തും നിൻ കൈക്കുമ്പിൾ ചാർത്തും
കുങ്കുമം മായരുതേ
നിന്നോമൽ ചെഞ്ചുണ്ടിൽ പുഞ്ചിരിക്കൊഞ്ചലില്ലേ സ്നേഹ
പുഞ്ചിരിക്കൊഞ്ചലില്ലേ 
(ചിങ്കാരക്കൊമ്പത്തെ...)

ഋതുഭേദസന്ധ്യകൾ വരവേൽക്കുമോർമ്മയിൽ
നിഴൽ പോലെ മിന്നിയോ ശ്രുതി ചേർന്ന സാഗരം
പറയാതറിഞ്ഞ നിൻ കഥ കേട്ടലിഞ്ഞൊരെൻ
സ്വരരാഗസാന്ദ്രമാം മണിവീണയായി നീ
കൺകോണിൽ പൂക്കും പൂന്തിങ്കൾ പോലെ
കാണാപ്പൂഞ്ചുണ്ടിൽ കന്നിത്തേൻ പോലെ നെഞ്ചിൽ
പ്പൊന്മുത്തായ് ചാഞ്ഞുറങ്ങ് 
(ചിങ്കാരക്കൊമ്പത്തെ...)

പ്രിയമാർന്ന പാട്ടുമായ് പകൽ മാഞ്ഞു പോകവേ
കുളിരാർന്നു നൽകിയോ കവിളോരമുമ്മകൾ
അലിയാതലിഞ്ഞ നിൻ കളിവാക്കു കേൾക്കവേ
അനുരാഗസാരമായ് സ്വയമാർന്ന സാന്ത്വനം
ചില്ലോലത്തുമ്പിൽ ചാഞ്ഞിരുന്നാടും
കണ്ണാടിത്തൂവൽമണി പ്രാവേ
എന്നുള്ളിൽ നിന്നോമല്‍പ്പാട്ടു മാത്രം 
(ചിങ്കാരക്കൊമ്പത്തെ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chinkara kombathe

Additional Info

അനുബന്ധവർത്തമാനം