പൊട്ടു കുത്തി

പൊട്ടുകുത്തി ചൂടാപൂചൂടി
ഇക്കിളിത്തേൻ കിന്നാരം കൊഞ്ചി
കരിയെഴുതിയ കണ്ണുകളിൽ
കനവൊളിയുടെ മിന്നലുമായ്
കളിച്ചിരിയുടെ ചില്ലലപോൽ ഒഴുകിവരും പെൺമണിയേ
പൊൻതരിവളയുടെ കിലുകിലെ ചിഞ്ചിലമോ

പഠിച്ച പാഠങ്ങൾ മുഴുത്ത കള്ളങ്ങൾ വരച്ച കോലങ്ങൾ പിഴച്ച ജാലങ്ങൾ
കുട്ടിനുള്ളിൽ വിങ്ങിപൊട്ടി 
കൂട്ടരില്ലാ ദുഃഖംകൂട്ടി ഭാരമാകും ജന്മംപേറി
കോളടിക്കാൻ വയ്യേവയ്യ
ഒരുചെറു കാറ്റിലാടി
അടിമുടിയൊന്നുമിന്നി
ഒരുഞൊടി മാത്രമാളും
ചെറുതിരിയാണുനമ്മൾ
തപ്പുതട്ടി താളംതുള്ളാം
തമ്മിലൊന്നായ് ചേർന്നാടീടാം
തപ്പുതട്ടി താളംതുള്ളാം
തമ്മിലൊന്നായ് ചേർന്നാടീടാം
താങ്കിട തരികിട തകതിമി തിന്തത്തോം
തക തിന്ത തെയ്തോം
തിന്ത തെയ്തോം
         [ പൊട്ടുകുത്തി..
റംപപംമ്പം റംപംപംമ്പം
റംപപംമ്പം റംപംപംമ്പം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pottu kuthi

Additional Info

Year: 
1995

അനുബന്ധവർത്തമാനം