കാക്കക്കുയിലേ

കാക്കക്കുയിലേ...
കാക്കക്കുയിലേ കറുകേ കുറുകെക്കുറുകി
കുറുവാൽ ചിറകിൽക്കുതറി 
കോലോത്തെ മാങ്കൊമ്പിൽ പാടേണം

കാര്യം കാണാൻ കള്ളക്കഥകൾ പറയാം
പുലരാം പുലരിച്ചെരുവിൽ
താന്തോന്നിപാട്ടെല്ലാം പാടണ്ടേ

തനിനാടൻ ചിന്തു ചിലമ്പണ്ടേ
ഇനി നാലുംകൂട്ടി മുറുക്കണ്ടേ
നാടൻ ചിന്തു ചിലമ്പണ്ടേ നാലുംകൂട്ടി മുറുക്കണ്ടേ
നാലില്ലത്തമ്മേക്കണ്ടൊരു നാണ്യം വാങ്ങണ്ടേ
ഈ നാടോടിച്ചെണ്ടയടിച്ചൊരു നൃത്തം ചെയ്യണ്ടേ

കാക്കക്കുയിലേ കറുകേ കുറുകെക്കുറുകി
കുറുവാൽ ചിറകിൽക്കുതറി
കോലോത്തെ മാങ്കൊമ്പിൽ പാടേണം
താന്തോന്നിപാട്ടെല്ലാം പാടേണം

എന്നാളുമെന്നാളും എല്ലാരേം പറ്റിച്ചും
മുന്നാളും മൂപ്പരേ വാഴൂല്ലാ
എന്നും പടച്ചോൻ വിധിച്ചുതരില്ലാ
കള്ളനും വെള്ളനും വെള്ളിയാഴ്ച
വഴിതെറ്റി കാറ്റു വരുമ്പോൾ ഗതിമാറ്റി തൂറ്റരുതാരും
ആനച്ചോറേതു കൊലച്ചോറ്
വഴിതെറ്റി കാറ്റു വരുമ്പോൾ ഗതിമാറ്റി തൂറ്റരുതാരും
ആനച്ചോറേതു കൊലച്ചോറ്
പണ്ടാരോ വെട്ടിയ ചൊല്ലാചൊല്ലല്ലേ
കാക്കക്കുയിലേ നിന്നെ ചുറ്റിയ കള്ളപ്പേര്
കാക്കക്കുയിലേ നിന്നെ ചുറ്റിയ കള്ളപ്പേര്

കാക്കക്കുയിലേ കുയിലേ കുയിലേ കുയിലേ കുയിലേ കുയിലേ കുയിലേ
കോലോത്തെ മാങ്കൊമ്പിൽ പാടേണം
താന്തോന്നിപ്പാട്ടെല്ലാം പാടേണം

അത്തിപ്പഴത്തോളം വറ്റു കിടക്കുവാൻ
ആഴറ്റു വെള്ളം കുടിച്ചിടേണം
ആക്കിരി പീക്കിരി മീനിനെ പിടിക്കുവാൻ ആഴിപ്പെരുംകടൽ വറ്റിക്കേണം
ഒരു ചെറുനുണ നൂണുകഴിഞ്ഞാൽ
നെറികേടോ നാട്ടാചാരം
ആറാട്ടിന്നടിമുടി പൊടിപൂരം
ഒരു ചെറുനുണ നൂണുകഴിഞ്ഞാൽ
നെറികേടോ നാട്ടാചാരം
ആറാട്ടിന്നടിമുടി പൊടിപൂരം
പണ്ടെങ്ങാണ്ടാരോ കെട്ടിയ കള്ളക്കഥയല്ലേ
കാക്കക്കുയിലേ നിന്നെ ചുറ്റിയ കള്ളപ്പേര്
കാക്കക്കുയിലേ നിന്നെ ചുറ്റിയ കള്ളപ്പേര്

കാക്കക്കുയിലേ കുയിലേ കുയിലേ കുയിലേ കുയിലേ കുയിലേ കുയിലേ
കോലോത്തെ മാങ്കൊമ്പിൽ പാടേണം
താന്തോന്നിപ്പാട്ടെല്ലാം പാടേണം

തനിനാടൻ ചിന്തു ചിലമ്പണ്ടേ
ഇനി നാലുംകൂട്ടി മുറുക്കണ്ടേ
നാടൻ ചിന്തു ചിലമ്പണ്ടേ നാലുംകൂട്ടി മുറുക്കണ്ടേ
നാലില്ലത്തമ്മേക്കണ്ടൊരു നാണ്യം വാങ്ങണ്ടേ
ഈ നാടോടിച്ചെണ്ടയടിച്ചൊരു നൃത്തം ചെയ്യണ്ടേ

കാക്കക്കുയിലേ കറുകേ കുറുകെക്കുറുകി
കുറുവാൽ ചിറകിൽക്കുതറി
കോലോത്തെ മാങ്കൊമ്പിൽ പാടേണം
താന്തോന്നിപ്പാട്ടെല്ലാം പാടേണം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kakkakkuyile

Additional Info

Year: 
2001

അനുബന്ധവർത്തമാനം