പകൽക്കിളി ഒരുക്കിയ പവിഴമുത്തേ

പകൽക്കിളി ഒരുക്കിയ പവിഴമുത്തേ 
മഞ്ഞിലലിയാത്ത മകരസന്ധ്യേ ...
പകൽക്കിളി ഒരുക്കിയ പവിഴമുത്തേ
മഞ്ഞിലലിയാത്ത മകരസന്ധ്യേ ...

നിൻ വിരൽത്തുമ്പിലെ ചെഞ്ചായം പൂശി  ഇന്ദ്രചാപ കലികയെ ഉണർത്തൂ 
പകൽക്കിളി ഒരുക്കിയ പവിഴമുത്തേ ...
മഞ്ഞിലലിയാത്ത മകരസന്ധ്യേ ..

മാകന്ദമഞ്ജരി പരിമളമൊഴുകും ഹേമന്തയാമിനിയിൽ ...ഹേമന്തയാമിനിയിൽ 
എൻ ശരപഞ്ജരത്തിൽ ചിറകു വിടർത്തിയ പൈങ്കിളിപ്പെണ്ണല്ലോ
ഇവൾ പൈങ്കിളിപ്പെണ്ണല്ലോ ..

പകൽക്കിളി ഒരുക്കിയ പവിഴമുത്തേ ....മഞ്ഞിലലിയാത്ത മകരസന്ധ്യേ
ആ....ആ...ആ....

ആമ്പൽപൊയ്കയിലെ അരയന്നപ്പിടയുടെ നാണം കവർന്നോളേ ...നാണം കവർന്നോളേ ..
എൻ ചുടുചുംബനമോഹത്തിലലിഞ്ഞൊരു പൂന്തേൻ കണികയല്ലോ ന
പൂന്തേൻ കണികയല്ലോ... 

പകൽക്കിളി ഒരുക്കിയ പവിഴമുത്തേ 
മഞ്ഞിലലിയാത്ത മകരസന്ധ്യേ 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
pakalkkili orukkiya

Additional Info

Year: 
1979

അനുബന്ധവർത്തമാനം