പടച്ചോന്റെ കയ്യിലെ പമ്പരം
അള്ളാ... അള്ളാ... പടച്ചോന്റെ കയ്യിലെ പമ്പരം ...പിരിവെട്ടും മനിസന്റെ നൊമ്പരം .
കറങ്ങി വീണാലും ഖൽബിലവൻ കാണും കൈനിറയെ കാശടിക്കും തന്തിരം
കൈനിറയെ കാശടിക്കും തന്തിരം താനന്തം താനന്തം താന്താനനാ
മഞ്ഞുമേയുന്ന കാടുകളിൽ പൊന്നുവിളയിക്കാൻ ലാലലാ ലാലലാലാ...
മഞ്ഞുമേയുന്ന കാടുകളിൽ പൊന്നുവിളയിക്കാൻ ...കിളുന്തുനുള്ളി കിളുന്തുനുള്ളി കൈകൾ തളർന്നോരേ
നമ്മുടെ കണ്ണീരൊപ്പാൻ സന്ധ്യകൾ നെയ്യും ചുവന്നശീല ദൂരെ ടുർ ർ ർ..
പടച്ചോന്റെ കയ്യിലെ പമ്പരം ...പിരിവെട്ടും മനിസന്റെ നൊമ്പരം .
അള്ളാ...അള്ളാ....ആ....ആ...ആ...
പട്ടിണി തീർത്ത പാടികളിൽ പതിച്ചുപോയവരേ
പിറന്ന തെറ്റിനു ജീവിതദുഃഖം പേറിയലഞ്ഞോരേ
നിങ്ങടെ ശബ്ദമുയർത്തെഴുന്നേല്ക്കും നാളെയീ മണ്ണിന്റെ മാറിൽ
അള്ളാ.... അള്ളാ....
പടച്ചോന്റെ കയ്യിലെ പമ്പരം ...പിരിവെട്ടും മനിസന്റെ നൊമ്പരം .
കറങ്ങി വീണാലും ഖൽബിലവൻ കാണും കൈനിറയെ കാശടിക്കും തന്തിരം