അർദ്ധനാരീശ്വരം
അർദ്ധനാരീശ്വരം ആരാധയാമി സതതം
ആരംഭ ബന്ധുരം ബ്രഹ്മാണ്ഡ പ്രാണാങ്കുരം
ഓം...ഓം...ഓം..
മാതാപിതാനന്ദ ഗേഹാർത്ഥ രാഗരഹിതം
ലോകാഭയം..ശോകാകുലം..
ഭവഹരിണി അരുളുമൊരു അഭയാങ്കുരം
ഓം...ഓം...ഓം...
ദണ്ഡമരു നാദധര രൗദ്രഭര
വേദകര ശ്രീരംഗ ശോണാംമ്പരം
അതി ചടുല വരമുഖര സ്വരഭരിത
ഗതി തെളിയും ഓംകാര നാദാത്മകം
നിർഗ്ഗളിത നിസ്തുലിത
നിർവിലയെ നൃത്തനിതരം
നദം..നദം..നദം..
അഷ്ടദിശയാളുന്ന നിഷ്കപട
ഗാംഭീര്യ ഭാവാത്മ പാലായനൻ
വാഗർത്ഥ വേദാന്ത ഹേമാംബരാധാര
ഏകാങ്ക ജീവായനൻ..
അഹം ബോധ ഗാധക്കൊരാധാരമീ
ജാതകം
അഹം...അഹം....
ഓം യത്ര യത്ര സ്ഥിതോ ദേവ:
സർവ്വവ്യാപി മഹേശ്വര:
യോ ഗുരു: സർവ്വ ദേവാനാം
യകാരായ നമോ നമ:
ശതക്ഷരമിതം സ്തോത്രം
യാ പദേത് ശിവസന്നിധൗ
ശിവലോകം അവാപ്നോതി
ശിവേന സഹമോദതേ..ഓം..
അഹോരാത്രതാപങ്ങളാറ്റുന്നൊരാകാശ
ഭാവാത്മ സമ്മേളിതം
ഹേ രുദ്ര രുദ്രാക്ഷ ത്രൈലോക്യ രൂപാങ്ക
ഭവമുഖര ഗംഗാധരം...
ധരം....ധരം....ധരം....ധരം....
പ്രഘോഷാങ്ക നേത്രങ്കരം...
ഹേമാംഗ ഹൈമവതി നേർപാതി നേടി വര സന്തോഷി മാതാസുകൃതം
തത്വമസി സദ്ഗുണർ നീർഭരത
നിത്യലയ ഭൂലോക ശക്തിപ്രദം
ഇഹ ജന്മ മുക്തിപദ ഗതിദേഹി ദേവിപദ
സവിതേ സമർപ്പയാമി...
അർദ്ധനാരീശ്വര......
ആ...ആ...ആ...ആ.....